അറ്റകുറ്റ പണി ഉടൻ തുടങ്ങുമോ എന്ന് രണ്ട് മണിക്കൂറിനുള്ളിൽ അറിയിക്കണം. ഇല്ലെങ്കിൽ കരാർ അവസാനിപ്പിക്കും. നിയമ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി

രാമനാട്ടുകര -വെങ്ങളം ബൈപ്പാസ് 6 വരിപ്പാത കരാർ ഏറ്റെടുത്ത കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അന്ത്യശാസനം. കരാർ ഏറ്റെടുത്ത കമ്പനിക്ക് പ്രവൃത്തി സാധ്യമല്ലെങ്കിൽ അവരെ മാറ്റുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബൈപ്പാസിലെ കുണ്ടും കുഴിയും ഉടൻ പരിഹരിച്ചില്ലെങ്കിൽ കരാറുകാരനെതിരെ നടപടിയെടുക്കുമെന്നും മുഹമ്മദ് റിയാസ് വിശദമാക്കി.

വിഷയം സംബന്ധിച്ച് 28 തവണ കത്ത് അയച്ചിട്ടും കരാറുകാരൻ പ്രതികരിച്ചില്ല. ഇത്തരം നിലപാടുകാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും മന്ത്രി അവലോകനയോഗത്തില്‍ വിശദമാക്കി. അറ്റകുറ്റ പണി ഉടൻ തുടങ്ങുമോ എന്ന് രണ്ട് മണിക്കൂറിനുള്ളിൽ അറിയിക്കണം. ഇല്ലെങ്കിൽ കരാർ അവസാനിപ്പിക്കും. നിയമ നടപടിയും സ്വീകരിക്കുമെന്നും കോഴിക്കോട് ചേർന്ന അവലോകന യോഗത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona