ആള്‍ക്കാരെ കൂട്ടി എത്തിയപ്പോഴേക്കും പാമ്പിനെ കാണാതായി. രാത്രിയായതിനാല്‍ പാമ്പിനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചു. ഒടുവിൽ...

തൃശൂർ: സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ടാകും മനുഷ്യരെയുെം വലിയ വലിയ മൃഗങ്ങളെയും വിഴുങ്ങുന്ന ഭീമൻ പാമ്പുകളെ! അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം തൃശൂരിലെ (Thrissur) ഇയ്യാനി ക്ഷേത്രപരിസരത്തുള്ളവർ കണ്ടത്. ഒരു വലിയ നായയെയാണ് പെരുമ്പാമ്പ് (Python) ആളുകൾ നോക്കി നിൽക്കെ വിഴുങ്ങിയത്. ശനിയാഴ്ച രാത്രിയാണ് ഇയ്യാനി ക്ഷേത്രത്തിനടുത്ത് നായയെ (Dog) വിഴുങ്ങുന്ന പെരുമ്പാമ്പിനെ പരിസരത്തുള്ളവര്‍ കണ്ടത്. 

Read Also: ടോയ്ലെറ്റിൽ പെരുമ്പാമ്പ്; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആള്‍ക്കാരെ കൂട്ടി എത്തിയപ്പോഴേക്കും പാമ്പിനെ കാണാതായി. രാത്രിയായതിനാല്‍ പാമ്പിനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചു. ഞായറാഴ്ച രാവിലെ നാട്ടിക ഗ്രാമപ്പഞ്ചായത്ത് അംഗം സി.എസ്. മണികണ്ഠന്‍ നടത്തിയ തിരച്ചിലിലാണ് ക്ഷേത്രത്തിനടുത്ത ഇയ്യാനി രാജന്റെ പറമ്പിനടുത്ത കുറ്റിക്കാട്ടില്‍ ഇര വിഴുങ്ങി വീര്‍ത്ത വയറുമായി അനങ്ങാനാവാതെ കിടന്നിരുന്ന പെരുമ്പാമ്പിനെ കണ്ടത്.

Read Also: കോഴിയെ പിടിക്കാനായി കൂട്ടില്‍ കയറി; എട്ടടി നീളമുള്ള പെരുമ്പാമ്പ് കുടുങ്ങി

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തളിക്കുളം അനിമല്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തകരായ പി.ആര്‍. രമേഷ്, അജിത്കുമാര്‍ ഏങ്ങണ്ടിയൂര്‍, ശ്രീജന്‍ പെട്ടാട്ട്, സത്യന്‍ വാക്കാട്ട്, കെ.കെ. സൈലേഷ് എന്നിവര്‍ പാമ്പിനെ പിടികൂടി. വലിയ നായയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയതെന്ന് ഇവര്‍ പറഞ്ഞു.