കൊല്ലം: കൊട്ടാരക്കര വയയ്ക്കലിൽ പാറക്വാറിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ആസാം സ്വദേശി നുവൽനെക്ര(30) കേരളപുരം സ്വദേശി തൗഫീക്ക് (25) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര കമ്പക്കോട്ടെ സ്റ്റാർ ക്വാറിയിലാണ് അപകടമുണ്ടായത്. ജോലി നടന്നു കൊണ്ടിരിക്കെ മണ്ണ് മാന്തി യന്ത്രത്തിന് മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു.