ഇടുക്കി: ഇടുക്കി പുഷ്‌പഗിരിയിലെ അനധികൃത പാറഖനനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. അർധരാത്രിയിൽ പാറ പൊട്ടിച്ച് കടത്തുകയായിരുന്ന ലോറി പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. അനധികൃത പാറഖനനത്തിന് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

പുഷ്‌പഗിരി സ്വദേശി ദീപുവിന്റെ തോട്ടത്തിലാണ് അനധികൃത പാറഖനനം. കുളത്തിന് ആഴം കൂട്ടുന്നെന്ന പേരിലാണ് പാറപൊട്ടിക്കാൻ തുടങ്ങിയത്. നിരവധി ലോഡ് പാറ കയറ്റിക്കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ഇതിനൊന്നും ഒരു അനുമതിയില്ലെന്നാണ് തങ്കമണി വില്ലേജ് ഓഫീസർ പറയുന്നത്. പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഇല്ലാതായതോടെ പാറകടത്തുകയായിരുന്ന ലോറി നാട്ടുകാർ തടഞ്ഞുവച്ചു തങ്കമണി പൊലീസിനെ ഏൽപ്പിച്ചു.

ലോറി ഡ്രൈവർക്കെതിരെ കേസെടുത്തെന്നും പാറഖനനത്തിൽ നടപടിയെടുക്കാനുള്ള അധികാരം ജിയോളജി വകുപ്പിനായതിനാലാണ് ഇടപെടാതിരുന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം. 

Read more: സ്വപ്‍നയ്ക്ക് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസ്

സ്വർണ്ണക്കടത്ത് പ്രതികളെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ; അപേക്ഷ ഇന്ന് പരിഗണിക്കും