സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോയി മർദ്ദിച്ച് യുവാക്കളുടെ പണം കവർച്ച ചെയ്യുകയായിരുന്നു.

മലപ്പുറം: മലപ്പുറം ചേളാരിയിൽ തോക്കു ചൂണ്ടി കവർച്ച. കൊട്ടേഷൻ സംഘത്തിലെ 6 പേർ പിടിയിലായിട്ടുണ്ട്. ചേളാരിയിൽ ഐഒസി പ്ലാന്റിനു സമീപം തിരൂർ സ്വദേശികളായ യുവാക്കളെയാണ് കവർച്ച ചെയ്തത്. കൊണ്ടോട്ടി സ്വദേശികളായ സുജിൻ, അഴിഞ്ഞിലം സ്വദേശി 
സുജിത്ത്, വാഴക്കാട് സ്വദേശി സുജീഷ്, സജിലേഷ്, രാമനാട്ടുകര സ്വദേശി മുഹമ്മദ്, ഇജാസ് എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് 
ഓട്ടോയിൽ എത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോയി മർദ്ദിച്ച് യുവാക്കളുടെ പണം കവർച്ച ചെയ്യുകയായിരുന്നു.

ഇടിച്ചിട്ട പെട്ടി ഓട്ടോ ശരീരത്തിലൂടെ കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം

ചേര്‍ത്ത് പിടിച്ച് സ‍ർക്കാര്‍, ഒപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി; ട്രാൻസ് വിഭാഗത്തിന് പ്രൈഡ് പദ്ധതി

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News