Asianet News MalayalamAsianet News Malayalam

സിപിഐ പ്രദേശിക നേതാവിനെ അഞ്ചംഗ ക്വട്ടേഷൻ സംഘം ആക്രമിച്ചു, ഗുരുതര പരിക്ക്

വടിവാളും ഇരുമ്പ്  വടിയും ഉപയോഗിച്ചാണ് അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കണ്ണനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

quotation team attack cpi leader in cherthala
Author
Cherthala, First Published Dec 22, 2019, 7:07 PM IST

ചേർത്തല: ആലപ്പുഴ ചേര്‍ത്തലയില്‍ സിപിഐ പ്രദേശികനേതാവിനെ ക്വട്ടേഷൻ സംഘം ആക്രമിച്ചു. സിപിഐ കളവംകോടം സൗത്ത് ബ്രാഞ്ച് കമ്മിറ്റിയംഗവും എഐവൈഎഫ് മുൻ മേഖല കമ്മിറ്റിയംഗവുമായ കളവംകോടം കുടൂരത്തിൽ ത്യാഗരാജന്റെ മകൻ കണ്ണനെ (32 )യാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു കിഴക്കുവശം തണ്ണീർമുക്കം റോഡിൽ വച്ചാണ് സംഭവം.

ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള പകപോക്കലിൽ ആളുമാറി അക്രമിച്ചതാണെന്നാണ് കണ്ണൻ പറയുന്നത്. വടിവാളും ഇരുമ്പ്  വടിയും ഉപയോഗിച്ചാണ് അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കണ്ണനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല പൊലീസ് കേസെടുത്തു അന്വഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios