Asianet News MalayalamAsianet News Malayalam

വായില്‍ നിന്ന് നുരയും പതയും, പേവിഷ ബാധ സംശയിക്കുന്ന നായ ചത്തു; വീട്ടുവളപ്പില്‍ കയറിയത് ആശങ്ക, പരിശോധന ഉടന്‍

നായയുടെ പോസ്റ്റ്മോർട്ടതിന് ശേഷം പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎൻ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പരിശോധന നടത്തുക.

rabies suspected dog  dies who entered house compound in pathanamthitta
Author
First Published Sep 21, 2022, 10:15 AM IST

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്ന നായ ചത്തു. കൊക്കത്തോട് സംരക്ഷണ കേന്ദ്രത്തിലായിരുന്ന പട്ടി ഇന്ന് പുലർച്ചെയാണ് ചത്തത്. നായയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം പേവിഷബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎൻ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തുക. ഉച്ചയ്ക്ക് ശേഷം പരിശോധന ഫലം കിട്ടിയേക്കും

ഇന്നലെ രാവിലെ ഏഴരയോടെയാണ് ഓമല്ലൂർ കുരിശ് കവലയിലുള്ള തറയിൽ തുളസി വിജയന്റെ വീടിന്റെ മുറ്റത്ത് അസ്വഭാവികതകളോടെ നായയെ കണ്ടത്. വായിൽ നിന്ന് നുരയും പതയും വരുന്ന സ്ഥിതിയിലായരുന്നു നായ. അവശ നിലയിലായിരുന്ന നായക്ക് നടക്കാനും കഴിഞ്ഞിരുന്നില്ല. നായയെ കണ്ടയുടൻ തന്നെ തുളസി വിജയൻ വീടിനുള്ളിൽ കയറി കതകടച്ചു. ഒൻപത് മണിയോടെ അവശനായിരുന്ന നായയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങി. 

ഒൻപതരയോടെ അഗ്നിശമന സേനയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാല് വശവും ഉയരത്തിൽ മതിൽ കെട്ടിയിരുന്ന പറമ്പിൽ നിന്ന് നായക്ക് പുറത്തേക്ക് പോകാൻ കഴിയാതിരുന്നത് രക്ഷാപ്രവർത്തനം എളുപത്തിലാക്കി. തിരുവല്ലയിൽ നിന്ന് പട്ടിപിടുത്തതിൽ വിദഗ്ധരായി യുവാക്കൾ എത്തിയാണ് ബട്ടർഫ്ലൈ വല ഉപയോഗിച്ച് നായയെ പിടികൂടിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പിടികൂടിയ നായയെ മയക്ക് മരുന്ന് കുത്തിവച്ച ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ആനയ്ക്ക് മയക്ക്‍വെടി വെയ്യാക്കാൻ ഉപയോഗിക്കുന്ന സെലാക്സിൻ മരുന്ന് കുത്തിവച്ചാണ് പട്ടിയെ മയക്കിയത്.

Also Read: കൊല്ലത്തും തൃശൂരും പേവിഷ പ്രതിരോധം പാളി, പണം ഉണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങൾ അനങ്ങിയില്ല

സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുകയാണ്. സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുകയാണ്. പത്തനംതിട്ട ആറന്മുള നാൽക്കാലിക്കലിൽ 9 വയസ്സുകാരന് വളർത്ത് നായയുടെ കടിയേറ്റു. നാൽക്കാലിക്കൽ സ്വദേശി സുനിൽ കുമാറിന്റെ മകൻ അഭിജിത്തിനാണ് വളർത്ത് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ അടക്കം നൽകി. കുട്ടിയുടെ തലയിലും കാലിലും നായ കടിച്ച മുറിവുകളുണ്ട്. കോഴഞ്ചേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി.

Follow Us:
Download App:
  • android
  • ios