Asianet News MalayalamAsianet News Malayalam

കല്ലാച്ചി എംഇടി കോളേജിൽ റാഗിംഗ്; മർദ്ദനത്തിൽ കർണപടം പൊട്ടിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

ഉച്ചയോടെ നടന്ന സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടിയെന്നാണ് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നത്.

Raging in MET College Kallachi Police register case
Author
Kozhikode, First Published Nov 17, 2021, 9:40 PM IST

കോഴിക്കോട്: നാദാപുരം കല്ലാച്ചി എംഇടി കോളേജിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് (Raging) ചെയ്‌തെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ കേസ്. നാദാപുരം പൊലീസാണ് (Police) നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്.

ഉച്ചയോടെ നടന്ന സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടിയെന്നാണ് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതി പ്രിൻസിപ്പൽ പൊലീസിന് കൈമാറുകയായിരുന്നു. നാദാപുരം ആശുപത്രിയിലാണ് വിദ്യാർത്ഥി ചികിത്സ തേടിയത്. നിലവിൽ റാഗിങ്ങ് കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios