ആവശ്യക്കാര്‍ക്ക് ലിറ്ററിന് 200 രൂപ നിരക്കില്‍ രഹസ്യ സ്ഥലങ്ങളില്‍ വില്‍പ്പന നടത്തി വരികയായിരുന്നു. വൈന്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് വൈന്‍ കഴിക്കുന്നതിനുളള സൗകര്യവും നല്‍കിയിരുന്നതായി മാവേലിക്കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി ജെറോയി പറഞ്ഞു

മാവേലിക്കര: അനധികൃത വൈന്‍ നിര്‍മ്മാണ യൂണിറ്റില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 11000 ലിറ്റര്‍ വൈന്‍ പിടിച്ചെടുത്തു. മാവേലിക്കര കറ്റാനം നെല്ലിമുക്ക് ജംഗഷനില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാപാര സ്ഥാപനത്തിന്റെ മറവില്‍ അനധികൃതമായി വൈന്‍ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പന നടത്തി വന്ന മാവേലിക്കര കറ്റാനം സൗഭാഗ്യവീട്ടില്‍ തോമസ് വര്‍ഗ്ഗീസ് (57) എന്ന ആളിനെ കഴിഞ്ഞ ദിവസം രാത്രിയില്‍ മാവേലിക്കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി ജെ റോയിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. 

ഇയാളുടെ വ്യാപാര സ്ഥാപനത്തില്‍ നിന്നും 11,000 ലിറ്റര്‍ അനധികൃത വൈന്‍ പിടിച്ചെടുക്കുകയും ചെയ്തു. ആവശ്യക്കാര്‍ക്ക് ലിറ്ററിന് 200 രൂപ നിരക്കില്‍ രഹസ്യ സ്ഥലങ്ങളില്‍ വില്‍പ്പന നടത്തി വരികയായിരുന്നു. വൈന്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് വൈന്‍ കഴിക്കുന്നതിനുളള സൗകര്യവും നല്‍കിയിരുന്നതായി മാവേലിക്കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി ജെറോയി പറഞ്ഞു.

മാവേലിക്കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വ്യാപാര സ്ഥാപനവും പരിസരവും എക്‌സൈസിന്റെ നിരീക്ഷിണത്തിലിയിരുന്നു. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.