പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയാണ് റെയ്ഡ് നടക്കുന്നത്. 4 സ്ഥലത്ത് റെയ്ഡിൽ അളവിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി.
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് - നന്ദിയോട് പടക്ക നിർമ്മാണ കേന്ദ്രങ്ങളിൽ പൊലീസിൻ്റെ റെയ്ഡ്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയാണ് റെയ്ഡ് നടക്കുന്നത്. 4 സ്ഥലത്ത് റെയ്ഡിൽ അളവിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി.
തൃപ്പൂണിത്തുറ സ്ഫോടകവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി പടക്ക നിർമ്മാണ ശാലയിൽ റെയ്ഡ് തുടരുന്നത്. റെയ്ഡിൽ ഭയന്ന് ഒളിസ്ഥലങ്ങളിൽ മാറ്റിയ സ്ഫോടക വസ്തുകളുടെ വൻ ശേഖരമാണ് കണ്ടെത്തിയത്. ഇവരുടെ പക്കലുള്ള ലൈസൻസ് റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
