സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ചാണ് ഇറങ്ങിയത്. നൂറടിയിലധികം ആഴമുള്ള പ്രദേശമായതിനാല്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി

കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്ന് മുപ്പതംഗ വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്. കളക്കുന്നില്‍ ജീപ്പ് സവാരിക്ക് എത്തിയ സംഘം റിസര്‍വോയറിലെ കാഴ്ചകള്‍ കാണുന്നതിനിടയില്‍ തവമണിയും മറ്റൊരാളും വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ചാണ് ഇറങ്ങിയത്. നൂറടിയിലധികം ആഴമുള്ള പ്രദേശമായതിനാല്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത് വകവെക്കാതെ രണ്ടുപേരും വെള്ളത്തില്‍ ചാടുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ചാടി രണ്ടുപേരെയും കരയ്‌ക്കെത്തിച്ചു. ഒപ്പമുള്ളയാളെ രക്ഷിക്കാനായെങ്കിലും തവമണിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തെന്മല സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.