ആന്ധ്രയിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുപോകുന്ന സ്വർണ്ണ ബിസ്ക്കറ്റുകളാണെന്നാണ് പ്രതി മൊഴി നൽകിയത്.

പാലക്കാട്: പാലക്കാട് റെയില്‍‌വേ സ്റ്റേഷനില്‍ നിന്നും ട്രെയിനിൽ കടത്തുകയായിരുന്ന സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി. ആർ.പി.എഫ് നടത്തിയ പരിശോധനയിലാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും അരക്കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടിച്ചെടുത്തത്. കണക്കിൽ പെടാത്ത സ്വർണ്ണ ബിസ്ക്കറ്റ് കൊണ്ടുവന്ന കോയമ്പത്തൂർ സ്വദേശി സുധാകർ ദാമോദറിനെ കസ്റ്റഡിയിലെടുത്തു.

ആന്ധ്രയിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുപോകുന്ന സ്വർണ്ണ ബിസ്ക്കറ്റുകളാണെന്നാണ് പ്രതി മൊഴി നൽകിയത്. 100 ഗ്രാം വരുന്ന 5 സ്വർണ്ണ ബിസ്ക്കറ്റുകളാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥർ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.