Asianet News MalayalamAsianet News Malayalam

തൃശൂരിൽ മഴക്കെടുതി രൂക്ഷം, കൺട്രോൾ റൂം തുറന്നു, വിവരങ്ങൾ ഇങ്ങനെ

തീരദേശ മേഖലകളിൽ നൂറു കണക്കിന് വീടുകൾ വാസയോഗ്യമല്ലാതായി. നഗരത്തിൽ പല ഇടങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി

rain red alert thrissur district red alert control room number
Author
Tirur, First Published May 15, 2021, 4:53 PM IST

തൃശൂർ: അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച തൃശൂരിൽ മഴക്കെടുതി രൂക്ഷം. തീരദേശ മേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം ഭാഗങ്ങളിൽ കടലാക്രമണത്തിൽ 500 ഓളം വീടുകളിൽ വെള്ളം കയറി.  മൂന്ന് വീടുകൾ പൂർണമായും തകർന്നു. 130 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.  തീരദേശ മേഖലകളിൽ നൂറു കണക്കിന് വീടുകൾ വാസയോഗ്യമല്ലാതായി. കൊടുങ്ങല്ലൂർ മേഖലയിൽ ആറു ക്യാമ്പുകൾ തുറന്നു. എറിയാട് കൊവിഡ് സെന്റർ തുറന്നു. ക്യാമ്പുകളിൽ എത്തുന്നവരിൽ പോസിറ്റീവ് ആയവരെ കൊവിഡ് സെന്ററിലേക്ക് മാറ്റുകയാണ്. 

നഗരത്തിൽ പല ഇടങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി. കൂടൽ മണിക്യ ക്ഷേത്രത്തിലെ കുട്ടൻ കുളത്തിന്റെ ഭിത്തി തകർന്നു വീണു. ജില്ലാ ആസ്ഥാനത്തും വിവിധ  താലൂക്കുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജജമാക്കി. 


കൺട്രോൾ റൂമുകളുടെ പേരും ഫോൺ നമ്പരും 

ജില്ലാ കലക്ടറേറ്റ് കൺട്രോൾ റൂം : ടോൾ ഫ്രീ നമ്പർ - 1077, 04872 362424, 9447074424.

തൃശൂർ താലൂക്ക് : 04872 331443

തലപ്പിള്ളി താലൂക്ക്: 04884 232226

മുകുന്ദപുരം താലൂക്ക്: 0480 2825259

ചാവക്കാട് താലൂക്ക്: 04872 507350

കൊടുങ്ങല്ലൂർ താലൂക്ക്: 0480 2802336

ചാലക്കുടി താലൂക്ക്: 0480 2705800

കുന്നംകുളം താലൂക്ക്: 04885 225200, 225700. 

Follow Us:
Download App:
  • android
  • ios