ഇടുക്കി: സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത് ഇടുക്കി രാജാക്കാട്ടില്‍ ഒരുപറ്റം കര്‍ഷകരുടെ കൂട്ടായ്മ. ഒരു പതിറ്റാണ്ടിലധികമായി തരിശായി കിടന്ന പാടശേഖരം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതിനാണ് പദ്ധതി. നെല്‍മണി കര്‍ഷക സംഘത്തിന്‍റെ നേതൃത്വത്തതിലുള്ള കൃഷിയ്ക്ക് പിന്തുണയുമായി പഞ്ചായത്തും കൃഷിവകുപ്പും ഒപ്പമുണ്ട്. 

വരാനിരിക്കുന്ന വറുതിയുടെ കാലത്തെ മറികടക്കാന്‍ തരിശ് കിടക്കുന്ന കൃഷിഭൂമകള്‍ വിളനിലങ്ങളാക്കി കൃഷി വ്യാപിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാമ് പതിറ്റാണ്ടിലധികമായി തരിശ് കിടന്ന പാടശേഖരം പാട്ടത്തിനെടുത്ത് കൃഷിി നടത്തുന്നതിന് നെല്‍മണി കര്‍ഷക സംഘത്തിലെ കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. 

രാജാക്കാട്, മുല്ലക്കാനം എന്നിവടങ്ങളിലായി എട്ടേക്കറോളം പാടമാട് പാട്ടത്തിനെടുത്തത്. കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായി നിലമൊരുക്കുന്നതടകക്കമുള്ള ജോലികളും ആരംഭിച്ചു. കര്‍ഷക കൂട്ടായ്മയ്ക്ക് വേണ്ട സഹായങ്ങളുമായി പഞ്ചായത്തും കൃഷി വകുപ്പും രംഗത്തെത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്‍കൃഷിയ്ക്ക് വേണ്ട സഹായങ്ങളും നല്‍കകുമെന്നും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.

കര്‍ഷകരായ പതിനേഴ് പേരാണ് സംഘത്തിലുള്ളത്. പ്രസിഡന്റ് പി ഡി വിജയന്‍, സെക്രട്ടറി റ്റി എസ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ജോലികള്‍. നെല്‍കൃഷിയുടെ പ്രാധാന്യം ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനൊപ്പം പാടശേഖരങ്ങളുടെ സംരക്ഷിക്കപ്പെടേണ്ടടതിന്റെ പ്രാധാന്യവും ജനങ്ങളിലേയ്ക്കെത്തിയ്ക്കുകയെന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. കൃഷിയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി കൃഷി അസിസ്റ്റന്റ് പി കെ രാജേഷ് അടക്കമുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥരം ഇവര്‍ക്കൊപ്പമുണ്ട്.