Asianet News MalayalamAsianet News Malayalam

വേമ്പനാട് കായലിലെ കുപ്പികള്‍ പെറുക്കി ഉപജീവനം നടത്തുന്ന രാജപ്പന് തായ്‍വാന്‍ സര്‍ക്കാരിന്‍റെ ആദരം

പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയാണ് രാജപ്പന്‍റെ ഉപജീവനം. തായ്വാന്‍റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്‍റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ്  രാജപ്പന് ലഭിച്ചത്. പ്രശംസാ ഫലകവും 10000 ഡോളര്‍(ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്കാരം. 

Rajappan man who survives by selling plastic bottles in Vembanad Lake  gets reward from Taiwan government
Author
Kumarakom, First Published Jun 4, 2021, 6:11 PM IST

​കുമരകം: വേമ്പനാട് കായലിന്റെ കാവലാള്‍ കോട്ടയം കുമരകം സ്വദേശി എന്‍ എസ് രാജപ്പന് തായ്വാന്‍ സര്‍ക്കാരിന്‍റെ ആദരം. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ് രാജപ്പന്‍. പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയാണ് രാജപ്പന്‍റെ ഉപജീവനം.

Rajappan man who survives by selling plastic bottles in Vembanad Lake  gets reward from Taiwan government

തായ്വാന്‍റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്‍റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ്  രാജപ്പന് ലഭിച്ചത്. പ്രശംസാ ഫലകവും 10000 ഡോളര്‍(ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്കാരം. കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പന്‍ ചേട്ടനെ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്.

Rajappan man who survives by selling plastic bottles in Vembanad Lake  gets reward from Taiwan government

രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ ചേട്ടന്‍ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമെന്ന ആഗ്രഹം മാത്രമാണ് രാജപ്പനുള്ളത്. 14വര്‍ഷമായി രാജപ്പന്‍ ചേട്ടന്‍ ഈ തൊഴില്‍ തുടങ്ങിയിട്ട്. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലും രാജപ്പനെ പ്രശംസിച്ചിരുന്നു. വേമ്പനാട്ട് കായൽ സുന്ദരിയായി ഇരിക്കുന്നതാണ് തന്‍റെ ജോലിയിലെ സന്താഷമെന്ന് രാജപ്പൻ പറഞ്ഞിരുന്നു. 

Rajappan man who survives by selling plastic bottles in Vembanad Lake  gets reward from Taiwan government

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios