അമ്പലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ മലപ്പുറം കുറ്റിപ്പുറം പൊലീസ് ആണ് കേസ് എടുത്തത്. വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. 

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ. എസി പ്രമോദിനെതിരെയാണ് അന്വേഷണം. അമ്പലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ മലപ്പുറം കുറ്റിപ്പുറം പൊലീസ് ആണ് കേസ് എടുത്തത്. വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. 

13കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവിന്റെ ഫോണിൽ 20ലധികം പെൺകുട്ടികളുടെ ന​ഗ്നദൃശ്യങ്ങൾ, ഞെട്ടി പൊലീസ്

കേസ് നേരിടുന്ന തൃശൂർ ക്രൈംബ്രാഞ്ച് സിഐ. എസി പ്രമോദ് ഒരു മാസം മുമ്പ് വരെ കുറ്റിപ്പുറം സിഐ ആയിരുന്നു. ഒരു മാസം മുമ്പാണ് ഇയാളെ തൃശൂരിലേക്ക് സ്ഥലം മാറ്റിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. വിവാഹ വാ​ഗ്ദാനം നൽകി ഇയാൾ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി ആദ്യം പരാതി നൽകിയിരുന്നത്. കേസ് നടക്കുന്നത് കുറ്റിപ്പുറം പൊലീസ് പരിധിയിലായത് കൊണ്ട് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് കൈമാറുകയായിരുന്നു.

'സംഭവം പുറത്ത് പറയരുത്', 53 കാരൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് നിരവധി തവണ; 27വർഷം കഠിന തടവ്, പിഴ

മലപ്പുറം എസ്പിക്കുൾപ്പെടെ പെണ്‍കുട്ടി പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ 164 ഉൾപ്പെടെയുള്ള മൊഴി പൊലീസ് രേഖപ്പെടുത്തി. അതേസമയം, പ്രമോദിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. 

പെൺകുട്ടിക്ക് ബ്ലീഡിംങ്ങ് ആയി ആശുപത്രിയിൽ; പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഒഡീഷ സ്വദേശി അറസ്റ്റിൽ

https://www.youtube.com/watch?v=kG5JilRFMUU