Asianet News MalayalamAsianet News Malayalam

ഹരിപ്പാട് എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

പനിയും ശരീരവേദനയുമായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച ചികിത്സ തേടി എത്തിയ ഉല്ലാസ് കുമാറിനെ വണ്ടാനം മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സക്കായി അയക്കുകയായിരുന്നു. അവിടെ വെച്ചാണ് എലിപ്പനിയാണെന്ന് കണ്ടെത്തുന്നത്.  

rat bite fever youth died in harippad
Author
Haripad, First Published Nov 25, 2018, 9:04 AM IST

ഹരിപ്പാട്: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ആറാട്ടുപുഴ പള്ളിമുക്കിന് കിഴക്ക് കായിപ്പുറത്ത് (അനന്തു ഭവനം) പരേതനായ ചന്ദ്രന്റെ മകൻ ഉല്ലാസ് കുമാറാണ് ( ഓമനക്കുട്ടൻ - 45 ) മരിച്ചത്. പനിയും ശരീരവേദനയുമായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച ചികിത്സ തേടി എത്തിയ ഉല്ലാസ് കുമാറിനെ വണ്ടാനം മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സക്കായി അയക്കുകയായിരുന്നു. അവിടെ വെച്ചാണ് എലിപ്പനിയാണെന്ന് കണ്ടെത്തുന്നത്. രോഗം മൂർച്ചിച്ചതിനെ തുടർന്ന്  മരണപ്പെടുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios