താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവറായ രത്നകുമാറാണ് തന്‍റെ ഓട്ടോറിക്ഷയിൽ നിന്നും ഇന്ന് ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ത് സംഭാവന ചെയ്യാൻ തീരുമാനിച്ചത്, തന്‍റെ വാഹനത്തിന്ന് മുന്നിൽ ബോർഡ് സ്ഥാപിച്ചാണ് രത്നകുമാറാർ ഇന്ന് ഓട്ടോ ഓടിയത്.
കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവറായ രത്നകുമാറാണ് തന്‍റെ ഓട്ടോറിക്ഷയിൽ നിന്നും ഇന്ന് ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ത് സംഭാവന ചെയ്യാൻ തീരുമാനിച്ചത്, തന്‍റെ വാഹനത്തിന്ന് മുന്നിൽ ബോർഡ് സ്ഥാപിച്ചാണ് രത്നകുമാറാർ ഇന്ന് ഓട്ടോ ഓടിയത്. മഴകെടുതിയിൽ കുടുങ്ങിയവർക്ക് ചെറിയ ആശ്വാസമാകുന്നതാകട്ടെ തന്‍റെ പ്രവർത്തനമെന്നാണ് രത്നകുമാറിന്‍റെ ആഗ്രഹം. ചുങ്കത്തെ ട്രാഫിക്ക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രത്നകുമാർ നേരത്തെ ഒറ്റയാൻ സമരം നടത്തിയിരുന്നു.
