മേല്‍ശാന്തി ശങ്കരനാരായണ പ്രമോദ് കിരീടം ഏറ്റുവാങ്ങി വിഗ്രഹത്തിന്റെ തലയില്‍ ചാര്‍ത്തി. 7.75 ഇഞ്ച് ഉയരവും 5.75 ഇഞ്ച് വ്യാസവുമുള്ള കിരീടത്തിന് മുകളില്‍ മയില്‍പ്പീലി കൊത്തിവെച്ചിട്ടുണ്ട്.
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണന് തലയില്‍ ചാര്‍ത്താന്‍ 725.6 ഗ്രാം തൂക്കമുള്ള സ്വര്‍ണകിരീടം വഴിപാട് നല്‍കി വ്യവസായി രവിപിള്ള. 14.45 കാരറ്റില്‍, മരതകക്കല്ല് പതിച്ച കിരീടത്തിന് 40 ലക്ഷത്തിലേറെയാണ് വില. മലബാര്‍ ഗോള്‍ഡാണ് കിരീടത്തിന്റെ നിര്‍മാതാക്കള്‍. കഴിഞ്ഞ ദിവസം രവിപിള്ള, ഭാര്യ ഗീത, മകന്‍ ഗണേഷ് എന്നിവര്‍ കിരീടം സോപാനത്ത് സമര്‍പ്പിച്ചു. മേല്‍ശാന്തി ശങ്കരനാരായണ പ്രമോദ് കിരീടം ഏറ്റുവാങ്ങി വിഗ്രഹത്തിന്റെ തലയില്‍ ചാര്‍ത്തി.
7.75 ഇഞ്ച് ഉയരവും 5.75 ഇഞ്ച് വ്യാസവുമുള്ള കിരീടത്തിന് മുകളില്‍ മയില്‍പ്പീലി കൊത്തിവെച്ചിട്ടുണ്ട്. മലബാര്‍ ഗോള്‍ഡിന്റെല ഹൈദരാബാദിലുള്ള ഫാക്ടറിയിലാണ് നിര്‍മാണം നടന്നത്. വിഗ്രഹങ്ങള്‍ക്ക് ആടയാഭരണം നിര്‍മിക്കുന്ന ശില്‍പി പാകുന്നം രാമന്‍കുട്ടിയാണ് കിരീടം നിര്‍മിച്ചത്. പൂര്‍ണമായി കൈകൊണ്ടായിരുന്നു നിര്‍മാണം. യന്ത്രങ്ങള്‍ ഉപയോഗിച്ചില്ല. 40 ദവസമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
