കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രധാന നദികള്‍ കരകവിഞ്ഞതോടെ കനത്ത ജാഗ്രത തുടരുന്നു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രി ടിപി രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയോടെ കലക്ടറേറ്റില്‍ യോഗം ചേരും. മഴ കുറഞ്ഞത് ആശ്വാസമായെങ്കിലും പൂര്‍ണമായി നിയന്ത്രണത്തിലായിട്ടില്ല. ഇന്നും കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ വയനാട് റോഡില്‍ ഗതാഗത പ്രശ്നം രൂക്ഷമായി. നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. അടിവാരം, പുതുപ്പാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ദേശീയപാതയില്‍ പലയിടത്തും ഗതാഗതം മുടങ്ങിയ അവസ്ഥയാണ്.