'തല പുറത്തേക്ക് വരുമ്പോള്‍ ചെവിയുടെ ഭാഗം ചുവന്നിരിക്കുന്നത് കൊണ്ടാണ് ഇവയെ ചെഞ്ചെവിയന്‍ ആമ എന്ന് വിളിക്കുന്നത്.'

തൃശൂര്‍: കയ്പമംഗലത്ത് ചെഞ്ചെവിയന്‍ ആമയെ കണ്ടെത്തി. കാളമുറി പടിഞ്ഞാറ് ഭാഗത്ത് വഴിയില്‍ നിന്നാണ് ഗ്രാമലക്ഷ്മി സ്വദേശി ചക്കനാത്ത് സനിലിന് ചെഞ്ചെവിയന്‍ ആമയെ കിട്ടിയത്. കൗതുകം തോന്നി വീട്ടിലേയ്ക്ക് കൊണ്ടുവന്ന് സൂക്ഷിച്ചിരിക്കുകയാണ്. ആമക്ക് പ്രത്യേകത തോന്നി അന്വേഷിപ്പോഴാണ് ചെഞ്ചെവിയന്‍ ആമയാണിതെന്ന് അറിയുന്നതെന്ന് സനില്‍ പറഞ്ഞു. 

'തല പുറത്തേക്ക് വരുമ്പോള്‍ ചെവിയുടെ ഭാഗം ചുവന്നിരിക്കുന്നത് കൊണ്ടാണ് ഇവയെ ചെഞ്ചെവിയന്‍ ആമ എന്ന് വിളിക്കുന്നത്. ആമയുടെ വലിപ്പത്തിലും കൈകാലുകളുടെ നിറത്തിനും സാധാരണ ആമയേക്കാള്‍ വ്യത്യാസമുണ്ട്. അപകടകാരിയായ ഈ ആമയെ കുളത്തിലോ മറ്റോ ഇട്ടാല്‍ മറ്റുള്ള ജീവികളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുമെന്ന് പറയുന്നു. ആമക്ക് നാല് കിലോയോളം തൂക്കമുണ്ട്. ഒരു വര്‍ഷം മുമ്പും കാളമുറി പടിഞ്ഞാറ് ഭാഗത്ത് നിന്നും ചെഞ്ചെവിയന്‍ ആമയെ കണ്ടെത്തിയിരുന്നു.' ആമയെ വനം വകുപ്പിന് കൈമാറുമെന്ന് സനില്‍ പറഞ്ഞു.

'സൈബര്‍ മനോരോഗികളുടെ 'കരുതലിന്റെ' പരിണിതഫലം'; രമ്യയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് ആര്യ

YouTube video player