കടലായി റൂട്ടില്‍ റോഡെല്ലാം പൊട്ടിപ്പൊളിഞ്ഞ സമയം. ക്ലീനറെ ജോലിക്ക് കിട്ടാതായി. സര്‍വീസ് മുടങ്ങുമെന്നായപ്പോള്‍ റെജിമോള്‍ തന്നെ പര്‍ദ്ദയുമിട്ട് ബസില്‍ കയറി.  പെണ്‍കിളിയെ കണ്ട് അന്ന് നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വച്ചു.

കണ്ണൂര്‍: കണ്ണൂരിലെ ആദികടലായിയിലേക്ക് ആദ്യമായി ബസ് കയറുന്നവര്‍ അമ്പരന്നു പോകുന്നൊരു കാഴ്ചയുണ്ട്. ബസിന്റെ പിറകിലെ ഡോറില്‍ തൂങ്ങി നിന്ന് ഡബിള്‍ ബെല്ലടിക്കുന്നത് പര്‍ദ്ദയിട്ടൊരു പെണ്‍കിളിയാണ്. നാട്ടുകാരുടെ പ്രിയപ്പെട്ട ഇത്താത്തയായ റെജിമോളുടെ ജീവിതം ഉശിരുള്ളൊരു പോരാട്ട കഥയാണ്. 

ആദികടലായി കുന്നംകൈ റൂട്ടിലോടുന്ന ശ്രീ സുന്ദരേശ്വര ബസ് സര്‍വീസിന് പിന്നില്‍ ഒരു കുടുംബ കഥയുണ്ട്. വളയം പിടിക്കുന്നത് മുഹമ്മദ്. വണ്ടിയുടെ കിളി മുഹമ്മദിന്റെ ഭാര്യ റെജിമോള്‍, കണ്ടക്ടര്‍ മകന്‍ അജ്വദ്. 25 വര്‍ഷം മുന്‍പ് ബസ് പെര്‍മിറ്റടക്കം റെജിമോള് വാങ്ങിയപ്പോള്‍ പേര് മാറ്റാനൊന്നും ഇവര്‍ മെനക്കെട്ടില്ല. കടലായി റൂട്ടില്‍ റോഡെല്ലാം പൊട്ടിപ്പൊളിഞ്ഞ സമയം. ക്ലീനറെ ജോലിക്ക് കിട്ടാതായി. സര്‍വീസ് മുടങ്ങുമെന്നായപ്പോള്‍ റെജിമോള്‍ തന്നെ പര്‍ദ്ദയുമിട്ട് ബസില്‍ കയറി. പെണ്‍കിളിയെ കണ്ട് അന്ന് നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വച്ചു.

പിന്നീടിങ്ങോട്ട് യാത്രക്കാരുടെ പ്രിയപ്പെട്ട ഇത്താത്തയായി റെജിമോള്‍. തിരക്കുള്ള റൂട്ടില്‍ വണ്ടി കൃത്യസമയത്തെത്തിക്കാനും ടയര്‍ പഞ്ചറായാല്‍ മാറ്റിയിടാനും ബസുകാര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാനുമൊക്കെ താത്ത്ക്കുള്ള കഴിവ് ആരും സമ്മതിച്ചുതരും

പൊളിറ്റിക്കല്‍ സയന്‍സില്‍ റിസര്‍ച്ച് ചെയ്യുന്ന മകളെക്കുറിച്ച് അഭിമാനത്തോടെ പറയുന്ന ഇതാത്ത സ്ത്രീകള്‍ ജോലി ചെയ്ത് സാമ്പത്തീക സ്വാതന്ത്ര്യം നേടണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. രാവിലെ അഞ്ച് അന്‍പതിന് തുടങ്ങുന്ന ഓട്ടം തീരുമ്പോള്‍ വൈകുന്നേരം എട്ടുമണി കഴിയും. അരിയും പച്ചക്കറിയുമൊക്കെ വാങ്ങിയാണ് വീട്ടിലേക്കുള്ള മടക്കം.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona