പി&ഡി കോളനിയില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും ഉടന്‍ മാറ്റിപാര്‍പ്പിക്കും.

കൊച്ചി: വര്‍ഷം മുഴുവന്‍ വെള്ളക്കെട്ടില്‍ കഴിഞ്ഞിരുന്ന കൊച്ചി പി&ഡി കോളനിക്കാര്‍ക്ക് ആശ്വാസം. മുണ്ടന്‍വേലിയില്‍ സര്‍ക്കാര്‍ നിര്‍മിച്ച പുതിയ ഭവന സമുച്ചയം കോളനിക്കാര്‍ക്കായി തുറന്നുകൊടുത്തു. പി&ഡി കോളനിയില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും ഉടന്‍ മാറ്റിപാര്‍പ്പിക്കും.

ആകാശത്ത് മഴക്കാറ് കണ്ടാല്‍ മതി പി&ഡി കോളനിയില്‍ വെള്ളം കയറും. വേലിയേറ്റ സമയത്തും കോളനിയിലെ വീടുകളില്‍ വെള്ളമെത്തും. നഗരത്തിന്‍റെ മുഴുവന്‍ അഴുക്കുകളും പേറുന്ന പേരണ്ടൂര്‍ കനാലിന്‍റെ ഓരത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ കുടിവെള്ളത്തിലടക്കം മലിനജലവും കലരും.

ഇങ്ങനെ പതിറ്റാണ്ടുകളായി ദുരിത ജീവിതം പേറുന്നവര്‍ക്ക് ആശ്വാസമാണ് പുതിയ ഫ്ലാറ്റ് സമുച്ചയം. മുണ്ടന്‍ വേലിയില്‍ ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള 70 സെന്‍റ് ഭൂമിയിലാണ് ഫ്ലാറ്റ് സമുച്ചയം ഉയര്‍ന്നത്.

മുണ്ടന്‍ വേലിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷ് ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷന്‍, പിഎംഎവൈ, കൊച്ചി സ്മാര്‍ട്സ് വിഷന്‍ ലിമിറ്റഡ് എന്നിങ്ങനെ വിവിധ വിഭാങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

വീഡിയോ സ്റ്റോറി 

YouTube video player