അലുമിനിയം കലം, സ്റ്റീല്‍ തവി, പ്ലേറ്റ്, ഗ്ലാസ്, 5 കിലോ അരി, ഉരുളക്കിഴങ്ങ്, കറി പൗഡര്‍, പരിപ്പ്, പഞ്ചസാര, ഉഴുന്ന് പൊടി, എണ്ണ, ഉപ്പ്, മെഴുകുതിരി ,തീപ്പെട്ടി, പുതപ്പ് ഇത്രയും സാധനങ്ങളടങ്ങിയ ആയിരം കിറ്റാണ് തമിഴ്‌നാട് സര്‍ക്കാര്‍ എത്തിച്ചത്. 

ഇടുക്കി: തമിഴ്‌നാട് സര്‍ക്കാരിന്‍റെ സ്‌നേഹ സാന്ത്വനം. ക്യാമ്പിലെത്തിച്ച സാധനങ്ങളുടെ കൂടെ അവശ്യ സാധനങ്ങളടങ്ങിയ ആയിരം കിറ്റുകളും. അലുമിനിയം കലം, സ്റ്റീല്‍ തവി, പ്ലേറ്റ്, ഗ്ലാസ്, 5 കിലോ അരി, ഉരുളക്കിഴങ്ങ്, കറി പൗഡര്‍, പരിപ്പ്, പഞ്ചസാര, ഉഴുന്ന് പൊടി, എണ്ണ, ഉപ്പ്, മെഴുകുതിരി ,തീപ്പെട്ടി, പുതപ്പ് ഇത്രയും സാധനങ്ങളടങ്ങിയ ആയിരം കിറ്റാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് നല്കിയ സാധന സാമഗ്രികളുടെ കൂട്ടത്തില്‍ കട്ടപ്പനയിലെ ബേസ് ക്യാമ്പിലെത്തിച്ചത്. 

ലോറികളിലെത്തിച്ച അരി, പലവ്യഞ്ജന, പച്ചക്കറി, വസ്ത്രങ്ങള്‍, ഇതര അവശ്യസാധനങ്ങള്‍ക്ക് പുറമെയാണിത്. മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട് ഉടുതുണി മാത്രമായി ജീവന്‍ രക്ഷപ്പെട്ടവര്‍, ക്യാമ്പുകളില്‍ നിന്നും തങ്ങളുടെ വീടുകളിലേക്ക് തിരികെ പോകുമ്പോള്‍ എല്ലാം ഓന്നില്‍ നിന്ന് തുടങ്ങുവാന്‍ ആവശ്യമായവ എല്ലാം ഉള്‍പ്പെടുത്തിയാണ് തമിഴ് ജനത ഈ കിറ്റുകള്‍ നിറച്ചത്. ദുരിതാശ്വാസ ക്യമ്പില്‍ നിന്നും ആദ്യമായി വീടുകളിലേക്ക് മടങ്ങുന്ന ഒരു കുടുംബത്തിന് ഈ കിറ്റുകള്‍ ഏറെ പ്രയോജനപ്രദമാണ്.