2015 ഐഎഎസ് ബാച്ചിൽപെട്ട ഓഫീസറാണ് രേണു രാജ്. നഗരകാര്യ വകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. 

ആലപ്പുഴയുടെ പുതിയ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. ജില്ലയിലെ 53ാമത്തെ കളക്ടറാണ് രേണു രാജ്. ആലപ്പുഴ കളക്ടറായിരുന്ന എ.​അ​ല​ക്സാ​ണ്ട​‍ർ വിരമിക്കുന്നതോടെയാണ് രേണുവിന്റെ നിയമനം. പുതിയ കലക്ടറെ എഡിഎം ജെ മോബിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മാതാപിതാക്കൾക്കൊപ്പമാണ് രേണു രാജ് കളക്ടറേറ്റിലെത്തിയത്. അച്ഛനമ്മമാരുടെ അനു​ഗ്രഹം വാങ്ങിയാണ് രേണു ചുമതലയേറ്റത്. 

2015 ഐഎഎസ് ബാച്ചിൽപെട്ട ഓഫീസറാണ് രേണു രാജ്. നഗരകാര്യ വകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, കേന്ദ്ര പട്ടികവർഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, തൃശൂരിലും ദേവികുളത്തും സബ് കലക്ടർ, എറണാകുളം അസിസ്റ്റന്റ് കലക്ടർ എന്നീ ചുമതലകളിലും രേണു പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ എട്ടാമത്തെ വനിതാ കളക്ട‍ കൂടിയാണ് രേണു. ആലപ്പുഴ കളക്ടറായി രേണു ചുമതലയേൽക്കുന്നതോടെ സംസ്ഥാനത്തെ 10 ജില്ലകളുടെ തലപ്പത്ത് വനിത കളക്ട‍ർമാ‍ർ എന്ന പ്രത്യേകത കൂടി സംഭവിക്കുകയാണ്. പിതാവ് രാജകുമാരൻ നായർ, മാതാവ് വി.എൻ.ലത, സഹോദരി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ റസിഡന്റായ ഡോ. രമ്യ രാജ്.

10 ജില്ലകളുടെ തലപ്പത്ത് വനിതാ കളക്ടർമാർ, ഇത് കേരളത്തിന്റെ റെക്കോർഡ് നേട്ടം

തിരുവനന്തപുരം: കേരളത്തിൽ വനിതാ കളക്ടർമാ‍ർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളിൽ 10 ജില്ലകളും ഇപ്പോൾ ഭരിക്കുന്നത് വനിതാ കളക്ടർമാരാണ്. നേരത്തേ ഒമ്പത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോർഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. 

തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയിൽ അ​ഫ്സാ​ന പ​ർ​വീ​ൻ, പ​ത്ത​നം​തി​ട്ടയിൽ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ, ആ​ല​പ്പു​ഴയിൽ ഇനി മുതൽ ഡോ.​രേ​ണു​രാ​ജ്, കോ​ട്ട​യത്ത് ഡോ.​പി.​കെ. ജ​യ​ശ്രീ, ഇ​ടു​ക്കിയിൽ ഷീ​ബ ജോ​ർ​ജ്, തൃ​ശൂ​ർ ജില്ലയിൽ ഹ​രി​ത വി. ​കു​മാ​ർ, പാ​ല​ക്കാ​ട് ​മൃ​ൺ​മ​യി ജോ​ഷി, വ​യ​നാ​ട് എം.​ഗീ​ത, കാ​സ​ർ​കോ​ട് ജില്ലയിൽ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ൺ​വീ​ർ​ച​ന്ദ് എ​ന്നി​വ​രാ​ണ് കേരളത്തിലെ 10 ജില്ലകളിലെ പെൺ സാരഥികൾ. 

എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ മാത്രമാണ് പു​രു​ഷ​ ഐഎഎസ് ഓഫീസർമാർ ഭരിക്കുന്നത്. കൊ​ല്ലം ക​ല​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ന്‍റെ ഭ​ർ​ത്താ​വ്​ ജാ​ഫ​ർ മാ​ലി​ക്കാ​ണ്​ എ​റ​ണാ​കു​ളം ക​ല​ക്ട​ർ. റ​വ​ന്യൂ ദി​നാ​ഘോ​ഷത്തിന്റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച റ​വ​ന്യൂ പു​ര​സ്കാ​ര​ങ്ങ​ളി​ൽ മി​ക​ച്ച മൂ​ന്ന് ജി​ല്ലാ ക​ളക്ട​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ ര​ണ്ടു​പേ​രും വ​നി​ത​ക​ളാ​യി​രു​ന്നു. ന​വ്ജ്യോ​ത് ഖോ​സ, മൃ​ൺ​മ​യി ജോ​ഷി എന്നിവരാണ് ഈ നേട്ടം കൈവരിച്ച വനിതാ കളക്ടർമാർ. ആലപ്പുഴ കളക്ടറായിരിക്കെ വിരമിക്കുന്ന എ.​അ​ല​ക്സാ​ണ്ട​റാണ് ഈ ​പു​ര​സ്കാ​രം നേ​ട്ടം സ്വന്തമാക്കിയ മറ്റൊരാൾ. ഇ​ദ്ദേ​ഹം വി​ര​മി​ക്കുന്നതോടെയാണ് ഡോ.​രേ​ണു​രാ​ജിനെ കളക്ടറായി നിയമിച്ചിരിക്കുന്നത്.