പുതിയതുറ താഴേ വീട്ടുവിളാകം സെബാസ്‌റ്റ്യൻ-അൽഫോൺസ ദമ്പതിമാരുടെ മകൻ റോബിൻസൺ(36) ആണ് മരിച്ചത്. 27ന് അർധരാത്രിക്കു ശേഷം വലിയ വേളി കടലിലായിരുന്നു സംഭവം.

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു. പുതിയതുറ താഴേ വീട്ടുവിളാകം സെബാസ്‌റ്റ്യൻ-അൽഫോൺസ ദമ്പതിമാരുടെ മകൻ റോബിൻസൺ(36) ആണ് മരിച്ചത്. 27ന് അർധരാത്രിക്കു ശേഷം വലിയ വേളി കടലിലായിരുന്നു സംഭവം.

വിഴിഞ്ഞത്തുനിന്നു 15 അംഗ സംഘത്തിനൊപ്പം കടലിൽ തട്ടുമടി വല വലിക്കുന്നതിനിടെ കടലിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നുവെന്നും വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നതായും വിഴിഞ്ഞം തീരദേശ പൊലീസ് അറിയിച്ചു. അവിവാഹിതനാണ്. സഹോദരൻ റോബിൻ. തീരദേശ പൊലീസ് കേസെടുത്തു.