Asianet News MalayalamAsianet News Malayalam

ലോകബാങ്ക് പ്രതിനികള്‍ക്ക് 2391.43 കോടി രൂപയുടെ കണക്ക് സമര്‍പ്പിച്ചു

വയനാട്ടില്‍ 1411 വീടുകള്‍ പൂര്‍ണ്ണമായും 5100 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ഔദ്യോഗിക സ്ഥിരീകരണം. വിവിധ മേഖലകളിലെല്ലാം കൂടി ജില്ലയില്‍ 2391.43 കോടി രൂപയുടെ നഷ്ടമുണ്ടായതായും പ്രളയക്കെടുതികള്‍ വിലയിരുത്താനെത്തിയ ലോക ബാങ്ക് പ്രതിനിധി സംഘത്തിന് നല്‍കിയ കണക്കുകളില്‍ ജില്ലാഭരണകൂടം വ്യക്തമാക്കുന്നു

report submited to world bank team
Author
Kalpetta, First Published Sep 14, 2018, 2:43 AM IST

കല്‍പ്പറ്റ: വയനാട്ടില്‍ 1411 വീടുകള്‍ പൂര്‍ണ്ണമായും 5100 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ഔദ്യോഗിക സ്ഥിരീകരണം. വിവിധ മേഖലകളിലെല്ലാം കൂടി ജില്ലയില്‍ 2391.43 കോടി രൂപയുടെ നഷ്ടമുണ്ടായതായും പ്രളയക്കെടുതികള്‍ വിലയിരുത്താനെത്തിയ ലോക ബാങ്ക് പ്രതിനിധി സംഘത്തിന് നല്‍കിയ കണക്കുകളില്‍ ജില്ലാഭരണകൂടം വ്യക്തമാക്കുന്നു. കൃഷിയെ ആശ്രയിച്ച് ജീവിതം പുലരുന്ന ജില്ലയില്‍ 1,02,198 ഹെക്ടറില്‍ കൃഷി നാശമുണ്ടായതായും ലോകബാങ്ക് സംഘത്തിന് സമര്‍പ്പിച്ച കണക്കുകളിലുണ്ട്. 

35,685 വളര്‍ത്തു മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങി. 72 പൊതു കെട്ടിടങ്ങളെ പ്രളയം ബാധിച്ചു.  1773.67 കിലോമീറ്റര്‍ റോഡുകളും 65 പാലങ്ങളും കള്‍വര്‍ട്ടുകളും പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു.  39.14 ഹെക്ടര്‍ ഭൂമി കൃഷി യോഗ്യമല്ലാതായി.  1849 വൈദ്യുത തൂണുകളും 16 ട്രാന്‍സ്‌ഫോര്‍മറുകളും 200 മീറ്ററുകളും നശിച്ചു.  ഫിഷറീസ്ടൂറിസംചെറുകിട സംരംഭങ്ങള്‍ തുടങ്ങിയ 58 ജീവനോപാധികളെയും പ്രളയം ബാധിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ലോക ബാങ്ക് ദുരന്താഘാത മാനേജ്‌മെന്റ് വിദഗ്ധന്‍മാരായ അനൂപ് കാരന്ത്, ഹേമംഗ് കരേലിയ, സോഷ്യല്‍ ഡവലപ്‌മെന്റ് കണ്‍സല്‍ട്ടന്റ് വെങ്കടറാവു ബയേണ, പരിസ്ഥിതി വിദഗ്ധന്‍ എസ്.വൈദീശ്വരന്‍, ഹൈവേ എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്റ് സതീഷ് സാഗര്‍ ശര്‍മ, നഗരാസൂത്രണ വിദഗ്ധന്‍ ഉറി റയിക്ക്, ജല വിഭവ വിദഗ്ധന്‍ ഡോ.മഹേഷ് പട്ടേല്‍, ജലവിതരണ ശുചിത്വ സ്‌പെഷ്യലിസ്റ്റ് ശ്രീനിവാസ റാവു പൊടിപ്പിറെഡ്ഢി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

ചര്‍ച്ചകളില്‍ പങ്കെടുത്ത് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം.സുരേഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഷാജി അലക്‌സാണ്ടര്‍, എ.ഡി.സി. ജനറല്‍ പി.സി.മജീദ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.വിന്നി ജോസഫ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി മാത്യു, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. ആര്‍. കീര്‍ത്തി, സൗത്ത് വയനാട് ഡി.എഫ്.ഒ. രഞ്ജിത് കുമാര്‍, അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സോഷ്യല്‍ ഫോറസ്ട്രി) എ.ഷജ്‌ന, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ.സലിം, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ഇസ്ഹാക്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എം. ഹരീഷ്, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീല ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.പ്രളയവും ഉരുള്‍ പൊട്ടലും നാശം വിതച്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലോക ബാങ്ക് പ്രതിനിധികള്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. 
 

Follow Us:
Download App:
  • android
  • ios