തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്ന് പൊലീസുകാർക്ക് നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. തിരുവനന്തപുരം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ വാങ്ങിയ മസാലദോശയിലാണ് പുഴുവിനെ കണ്ടെത്തിയതായി പരാതി ഉയർന്നത്.

തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുളള ശ്രീ പദ്‌മനാഭ ഹോട്ടലിൽ നിന്നാണ് പുഴു ഉള്ള മസാല ദോശ പൊലീസിന് നൽകിയത്. സംഭവം പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യവിഭാഗത്തെ അറിയിച്ചു. നഗരസഭ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചുപൂട്ടാൻ ഉത്തരവ് നൽകി.