കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലെ സ്ത്രീ വ്യവസായ സംരഭകര്‍ റെസറെക്ഷന്‍ അഥവാ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന പേരില്‍ വിപണനമേള സംഘടിപ്പിക്കുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ഓഡിറ്റോറിയത്തില്‍ 13 ഡിസംബര്‍ 2018 ന് രാവിലെ പത്തുമണിക്ക് റിമ കല്ലിങ്കല്‍ മേള ഉദ്ഘാടനം ചെയ്യും.

രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയാണ് വിപണനമേള സംഘടിപ്പിക്കുന്നത്. പ്രളയബാധിതരുടെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഏവരും കൈത്താങ്ങുകളാകണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.