കായംകുളം: ചാരായം വാറ്റാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 80ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി റിട്ട. പി.ഡബ്ല്യുഡി എന്‍ജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ കളിന്റ് നഗറിന് സമീപം ചൈതന്യയില്‍ കൃഷ്ണകുമാര്‍ (69) നെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്ത  രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 

കോടയ്ക്ക് പുറമേ ആറ് ചാക്ക് പഞ്ചസാര, ശര്‍ക്കര, പഴങ്ങള്‍, ഗ്യാസ് സിലണ്ടറുകള്‍, പാത്രങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ കാലത്ത് മദ്യലഭ്യത ഇല്ലാതായതോടെ ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ചാരായം വാറ്റി നല്‍കുവാനുള്ള ശ്രമമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സിഐ കിരണ്‍, എസ്‌ഐ ശ്രീകാന്ത് എസ്‌നായര്‍, എംഎസ്എബി, ഷാജഹാന്‍, ശ്യാംകുമാര്‍ 'ഷെമ്മി, സ്വാമിനാഥന്‍, സതീഷ്, ഷാനവാസ്, സുധീഷ് എന്നിവരടങ്ങിയ സംഘമാണ്അറസ്റ്റ്‌ചെയ്തത്. കൃഷ്ണകുമാറും റിട്ട. കോളേജ് സൂപ്രണ്ടായിരുന്ന ഭാര്യയുമായിരുന്നു വീട്ടില്‍ താമസം.

പ്രതീകാത്മക ചിത്രം