കിടപ്പുമുറിയിൽ മരിച്ച നിലയിൽ. റിട്ട. ഗ്രഫ് സൈനികൻ കണ്ടല്ലൂർ പുതിയവിള കടമ്പാട്ട് വീട്ടിൽ ലക്ഷ്മണനെ(71)യാണ് മരിച്ച നിലയിൽ കണ്ടത്
ഹരിപ്പാട്: കിടപ്പുമുറിയിൽ മരിച്ച നിലയിൽ. റിട്ട. ഗ്രഫ് സൈനികൻ കണ്ടല്ലൂർ പുതിയവിള കടമ്പാട്ട് വീട്ടിൽ ലക്ഷ്മണനെ(71)യാണ് മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. തുടർന്ന് ഡോക്ടറെത്തിയാണ് മരണം സ്ഥിരീകരിച്ചത്.
വണ്ടാനം മെഡിക്കൽ കോളേജിൽ മൃതദേഹ പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക മൃതദേഹ പരിശോധനാ റിപ്പോർട്ട്.
