Asianet News MalayalamAsianet News Malayalam

സ്വവര്‍ഗപ്രണയത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു, പരാതിയുമായി 43-കാരി

ആലപ്പുഴ സ്വദേശിയായ 43-കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കട്ടപ്പന സ്വദേശിയായ 44-കാരിയുമായി തനിക്ക് സ്വവര്‍ഗ പ്രണയമുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.

retraction from homosexuality; Nude pictures circulated, attack on Alappuzha native
Author
First Published Aug 27, 2024, 11:14 AM IST | Last Updated Aug 27, 2024, 11:46 AM IST

ആലപ്പുഴ: സ്വവര്‍ഗ പ്രണയത്തില്‍നിന്നും പിന്‍മാറിയെന്നാരോപിച്ച് വീട്ടില്‍ കയറി ആക്രമണം നടത്തിയതായി യുവതിയുടെ പരാതി. നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.

പൊലീസ് പറയുന്നത്: ആലപ്പുഴ സ്വദേശിയായ 43-കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കട്ടപ്പന സ്വദേശിയായ 44-കാരിയുമായി തനിക്ക് സ്വവര്‍ഗ പ്രണയമുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. 

ബന്ധത്തില്‍നിന്ന് പിന്‍മാറി എന്നാരോപിച്ച് ഇപ്പോള്‍ തനിക്കെതിരെ കട്ടപ്പന സ്വദേശിയായ യുവതി ആക്രമണം നടത്തിയെന്നാണ് യുവതിയുടെ പരാതി. തന്റെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു, വീട്ടില്‍ കയറി ആക്രമണം നടത്തി എന്നിവയാണ് പരാതിയില്‍ പറയുന്നത്. 

 

'പൊടിമീനടക്കം കോരിക്കൊണ്ടുപോകുന്നു': ബോട്ടിൽ നിന്നും നിരോധിത വലകൾ പിടിച്ചെടുത്ത് മത്സ്യത്തൊഴിലാളികൾ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios