ആൺകുട്ടികളുടെ വിഭാഗത്തിൽ കൊടുവള്ളി ഉപജില്ലയും പെൺകുട്ടികളുടെ വിഭാഗത്തിൽ താമരശ്ശേരി ഉപജില്ലയും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ സിറ്റി ഉപജില്ലയും പെൺകുട്ടികളുടെ വിഭാഗത്തിൽ കൊടുവള്ളി ഉപജില്ലയും രണ്ടാം സ്ഥാനം നേടി.

കോഴിക്കോട്: എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ വടം വലി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊടുവള്ളി ഉപജില്ലയും പെൺകുട്ടികളുടെ വിഭാഗത്തിൽ താമരശ്ശേരി ഉപജില്ലയും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ സിറ്റി ഉപജില്ലയും പെൺകുട്ടികളുടെ വിഭാഗത്തിൽ കൊടുവള്ളി ഉപജില്ലയും രണ്ടാം സ്ഥാനം നേടി. ഇരു വിഭാഗങ്ങളിലും ബാലുശ്ശേരി, മേലടി ഉപജില്ലകൾക്കാണ് മൂന്നാം സ്ഥാനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. എം.പി മുഹമ്മദ് ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ഹുമയൂൺ കബീർ, പി.ടി. അബ്ദുൽ അസീസ്, അനീഷ് ജോർജ്, പ്രവീൺ എന്നിവർ ആശംസകൾ നേർന്നു. പി. ഷഫീഖ് സ്വാഗതവും കെ. അബദുൽ മുജീബ് നന്ദിയും പറഞ്ഞു.