ഹൈക്കോടതി വിമർശനം ഉണ്ടായതിനു പിന്നാലെയാണ് 10 ലക്ഷം രൂപ ചെലവാക്കി റോഡ് അറ്റകുറ്റപ്പണി ന‌‌‌ടത്തിയത്.

കൊച്ചി: 10 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടാഴ്ച മുമ്പ് കുഴികൾ അടച്ച റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ആലുവ-പെരുമ്പാവൂർ റോഡിലെ കുട്ടമശേരി ഭാ​ഗമാണ് പൊട്ടിപ്പൊളിഞ്ഞ് ​ഗതാ​ഗതം ദുഷ്കരമായത്. ഹൈക്കോടതി വിമർശനം ഉണ്ടായതിനു പിന്നാലെയാണ് 10 ലക്ഷം രൂപ ചെലവാക്കി റോഡ് അറ്റകുറ്റപ്പണി ന‌‌‌ടത്തിയത്. എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും റോഡിലെ മിക്ക ഭാ​ഗവും വീണ്ടും കുഴിയായി.