ആയുസ് നാലേ നാല് ദിനം! പരാതി പരിഹരിക്കാൻ ഓടയ്ക്ക് സ്ലാബ് ഉണ്ടാക്കി, ദിവസങ്ങള്‍ക്കുള്ളില്‍ പൊളിഞ്ഞു കിടക്കുന്നു
ഓട വൃത്തിയാക്കി വെള്ളിയാഴ്ചയാണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിര്‍മിച്ചത്. നിര്‍മാണത്തിലെ അപാകത, ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലായ്മ, അഴിമതി എന്നിങ്ങനെ ആരോപണങ്ങള്‍ ഒന്നിലേറെയുണ്ട്

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് ഓട നവീകരണത്തിന്‍റെ ഭാഗമായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ നാല് ദിവസത്തിനുള്ളില്‍ പൊളിഞ്ഞു. അശ്വതി കവലയ്ക്ക് സമീപം നിര്‍മിച്ച സ്ലാബുകളാണ് തകര്‍ന്നത്. നിര്‍മാണത്തിലെ പിഴവും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടക്കുറവുമാണ് സ്ലാബുകള്‍ തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരേപണം. കൂത്താട്ടുകുളം അശ്വതി കവല മുതല്‍ ഇടയാര്‍ കവല റോഡ് വരെ ഓടയ്ക്ക് മുകളില്‍ നിര്‍മിച്ച സ്ലാബുകളാണ് നാല് ദിവസത്തിനുള്ളില്‍ തകര്‍ന്ന് വീണത്.
ഓട വൃത്തിയാക്കി വെള്ളിയാഴ്ചയാണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിര്‍മിച്ചത്. നിര്‍മാണത്തിലെ അപാകത, ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലായ്മ, അഴിമതി എന്നിങ്ങനെ ആരോപണങ്ങള്‍ ഒന്നിലേറെയുണ്ട്. ഈ ഭാഗത്ത് ഓട മൂടാത്തത് കാരണം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. കാല്‍നട യാത്രയും ഇതുവഴി ബുദ്ധിമുട്ടായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പൊതുമരാമത്ത് വകുപ്പ് സ്ലാബിടാനുള്ള ജോലികള്‍ തുടങ്ങിയത്.
അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി 182 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 28 റോഡു പ്രവൃത്തികൾക്കായി 123.14 കോടി രൂപയും നാല് പാലങ്ങൾക്കായി 14.42 കോടി രൂപയും അനുവദിച്ചു.
സ്മാർട് ക്ലാസ് റൂമുകൾ ഉൾപ്പെടെ 15 കെട്ടിടങ്ങൾക്കായി 44.5 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും നൽകി. ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്ന പദ്ധതികൾക്കാണ് അനുമതി. ബജറ്റിൽ ഉൾപ്പെട്ടിരുന്ന 101 റോഡുകൾക്ക് നേരത്തേ ഭരണാനുമതി നൽകിയിരുന്നു. അവയുടെ ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണ്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പശ്ചാത്തല വികസന പദ്ധതികൾക്കായി കഴിഞ്ഞമാസം 136.73 കോടി രൂപ അനുവദിച്ചിരുന്നു.
നഗരത്തിന്‍റെ പല ഭാഗങ്ങളിൽ നടുറോഡിൽ ഇസ്രായേല്‍ പതാകയുടെ സ്റ്റിക്കറുകള്‍; കേസെടുത്ത് പൊലീസ്