ഇടുക്കി: ആളില്ലാത്ത തൊഴിലാളികളുടെ വീടുകളിൽ നിന്നും പണം തട്ടിയെടുക്കുന്ന മോഷ്ടാവ് പൊലീസ് പിടിയിൽ. ലോക്കാട് ഫാക്ടറി ഡിവിഷനിൽ വസന്ത് [22] ണ് ദേവികുളം പൊലീസിന്റെ പിടിയിലായത്. എസ്റ്റേറ്റിലെ ലയൺസ് വിടുകളിൽ നിന്നും നിരവധിതവണ തൊഴിലാളികൾക്ക് പണം നഷ്ടപ്പെട്ടിരുന്നു. എന്നാൽ സംഭവം ആരും പുറത്ത് പറഞ്ഞിരുന്നില്ല.

മൂന്ന് ദിവസം മുമ്പ് എസ്റ്റേറ്റിലെ മറ്റൊരു വീട്ടിൽ നിന്നും 2000 രൂപയും എ റ്റി എമ്മും നഷ്ടപ്പെട്ടിരുന്നു. ഇവർ ദേവികുളം പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മോഷ്ടിച്ച കാർഡുമായി വസന്ത് ദേവികുളം എ ടി എമ്മിൽ നിന്നും പണം പിൻവലിച്ചതോടെയാണ് പ്രതി പൊലീസിന്‍റെ പിടിയിലായത്. ഗോമതിയുടെ ഇളയ മകനാണ് വസന്ത്.