തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിൽ കവർച്ച. പുലർച്ചെ ഒന്നര മണിയോടെയാണ് കവർച്ച നടന്നത്. രാവിലെ പൂജക്കായി തുറന്നപ്പോഴാണ് കവർച്ച നടന്നതായി പുറത്തറിഞ്ഞത്. ശ്രീ കോവിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. സമീപത്തെ പൂജ സ്റ്റാളിൽ നിന്ന് പണം അപഹരിച്ചിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഓഫിസിന്റെ പൂട്ട് തകർത്തിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആയിരം രൂപയെ മോഷണം പോയിട്ടുള്ളുവെന്ന് ക്ഷേത്ര അധികൃതർ പൊലീസിനെ അറിയിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ ആളുകളുടെ മുഖം വ്യക്തമല്ല.