ജസ്റ്റിനെതിരെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ കേസുകൾ നിലവിലുണ്ട്. മോഷണം നടത്തിയതിനുശേഷം പ്രതി പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് രാത്രിയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പാലിറ്റി കനാൽ വാർഡിൽ കാഞ്ഞിക്കൽ വീട്ടിൽ ജസ്റ്റിൻ (സെബാസ്റ്റ്യൻ -46) ആണ് പട്ടണക്കാട് പൊലീസിന്‍റെ പിടിയിലായത്. പരാതിയെ തുടർന്ന് പൊലീസ് ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ പരിശോധിച്ചും, മറ്റു സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്ത പ്രതികളെ കുറിച്ച് അന്വേഷണവും നടത്തിയിരുന്നു.
തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ജസ്റ്റിനെതിരെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ കേസുകൾ നിലവിലുണ്ട്. മോഷണം നടത്തിയതിനുശേഷം പ്രതി പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പട്ടണക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിതിൻ രാജ് പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ ഷൈൻ, പ്രവീൺ ചേർത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ സ്ക്വാഡ് അംഗങ്ങളായ അരുൺ, പ്രവീഷ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read More : ഐഎസ് ബന്ധം, എൻഐഎ പൊക്കി ജാമ്യത്തിലിറിങ്ങി; ഒരു മാസം, പൊലീസ് സ്റ്റിക്കര്‍ പതിച്ച കാറുമായി വീണ്ടും പിടിയിൽ
