വില്യാപ്പള്ളിയിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. പേരാമ്പ്ര ചങ്ങരോത്ത് പരത്തിപാറ കോളനിയിൽ മുഹമ്മദ് റിഷാദിനെ(35)യാണ് വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഒ ടി ജലജാറാണി ശിക്ഷിച്ചത്.
കോഴിക്കോട് : വില്യാപ്പള്ളിയിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. പേരാമ്പ്ര ചങ്ങരോത്ത് പരത്തിപാറ കോളനിയിൽ മുഹമ്മദ് റിഷാദിനെ(35)യാണ് വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഒ ടി ജലജാറാണി ശിക്ഷിച്ചത്. രണ്ട് വർഷം കഠിന തടവും, 6000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2012 ജനുവരി 11 നാണ് കേസിനാസ്പദമായ സംഭവം. വില്ല്യാപ്പള്ളി തയ്യിൽ അന്ത്രു ഹാജിയുടെ വീട് പകൽ കുത്തി തുറന്ന് 45,000 രൂപ വീതം വിലയുള്ള രണ്ട് ലാപ്പ് ടോപ്, 50,000 ഉം 20,000 ഉം രൂപ വിലയുള്ള രണ്ടു മൊബൈൽ ഫോണുകൾ, ആറു പവൻ സ്വർണമാല എന്നിവ കവർന്ന കേസിലാണ് ശിക്ഷ. വടകര പൊലീസാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്.
