ആയുധങ്ങളുമായെത്തിയ സംഘം ജീവനക്കാരെ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം 20 പവനോളം സ്വർണം കവർന്നതായാണ് പ്രാഥമിക നിഗമനം.

പാലക്കാട്: പെരിങ്ങോട്ടുകുറുശ്ശിയിൽ ജ്വല്ലറി ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി വൻ കവർച്ച. പെരിങ്ങോട്ടുകുറുശ്ശിയിലെ 'ഇഷാൻ ഗോൾഡ്' എന്ന ജ്വല്ലറിയിലാണ് സംഭവം. ആയുധങ്ങളുമായെത്തിയ സംഘം ജീവനക്കാരെ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം 20 പവനോളം സ്വർണം കവർന്നതായാണ് പ്രാഥമിക നിഗമനം. കവർച്ചയ്ക്കിടെ അക്രമി സംഘം ഒരു തവണ വെടിയുതിർക്കുകയും ചെയ്തുവെന്ന് ഉടമ പറഞ്ഞു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ യുവാക്കളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക സൂചന. സംഭവത്തിൽ കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.