ചൊവ്വാഴ്ട വൈകിട്ട് അഞ്ചിന് കടയില്‍ എത്തിയ യുവാവ് ഒരു മൊബെല്‍ റിപ്പയറിങ്ങിനായി കൊണ്ടുവന്നിട്ട് അതിന്റെ സംശയങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം റീച്ചാര്‍ജിനുള്‍പ്പടെ ഉപയോഗിക്കുന്ന ഈസി ഫോണ്‍ മോഷ്ടിക്കുകയായിരുന്നു.

അരൂര്‍: മൊബൈല്‍ റിപ്പയറിങ്ങിനെത്തിയ യുവാവ് മറ്റൊരു മൊബെലുമായി കടന്നു. ചന്തിരൂര്‍ പുതിയ പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍വീസ് സെന്ററിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ട വൈകിട്ട് അഞ്ചിന് കടയില്‍ എത്തിയ യുവാവ് ഒരു മൊബെല്‍ റിപ്പയറിങ്ങിനായി കൊണ്ടുവന്നിട്ട് അതിന്റെ സംശയങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം റീച്ചാര്‍ജിനുള്‍പ്പടെ ഉപയോഗിക്കുന്ന ഈസി ഫോണ്‍ മോഷ്ടിക്കുകയായിരുന്നു.

ഫോണില്‍ പല നെറ്റുവര്‍ക്കുകളുടെ നിരവധി ആപ്പുകള്‍ ഉള്ളതാണ്. കൂടാതെ ജിയോ, ഐഡിയാ, വൊഡാഫോണ്‍ തുടങ്ങിയ നെറ്റ് വര്‍ക്കുകളുടെ റീചാര്‍ജിനായുള്ള ഇരുപതിനായിരം രൂപയോളം മൊബൈല്‍ അക്കൗണ്ടിലുണ്ട്. ഉടമ അരൂര്‍ പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ പാറ്റണ്‍ ലോക്കുള്ളതാണ്. സി സി ടി വി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ചിത്രം തെളിഞ്ഞിട്ടുണ്ട്. അരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.