പെരുമ്പാവൂർ സ്വദേശി റെനീഷിന്റെ  ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മൊബൈൽ കടയുടെ മുൻവശത്തെ ഷട്ടർ വലിച്ച് ഇളക്കിയ ശേഷമാണ് മോഷ്ടാക്കൾ അകത്തുകടന്നത്.

എറണാകുളം: പെരുമ്പാവൂരിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം. അമ്പലച്ചിറയ്ക്ക് എതിർവശത്തുള്ള രസ്ന മൊബൈൽസിലാണ് മോഷണം നടന്നത്. പുതിയ മൊബൈൽ ഫോണുകളും സർവീസിനായി കൊണ്ടുവന്ന ഫോണുകളും പെൻഡ്രൈവുകളും നഷ്ടപ്പെട്ടിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശി റെനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മൊബൈൽ കടയുടെ മുൻവശത്തെ ഷട്ടർ വലിച്ച് ഇളക്കിയ ശേഷമാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്പാവൂർ പോലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നു വീണ് അപകടം: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

വിഴിഞ്ഞത്ത് സ്കൂട്ടർ മോഷണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്കൂട്ടർ മോഷണം പോയി. മുക്കോലയിലെ സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ മുല്ലൂർ സ്വദേശി ചന്ദ്രശേഖരന്റെ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. സൂപ്പർമാർക്കറ്റിന് മുൻവശത്ത് സ്കൂട്ടർ പാർക്ക് ചെയ്ത് അകത്ത് കയറി തക്കത്തിന് മോഷ്ടാക്കൾ സ്കൂട്ടർ കവർന്നതാണെന്നാണ് കരുതുന്നത്. മോഷ്ടാക്കളുടെ സ.സി.ടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു.മൂന്നംഗ സംഘത്തിൽ ഒരാളാണ് സ്കൂട്ടർ മോഷ്ടിച്ച് കടന്നതെന്നും പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.