ആലാ വേണാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരാജ ശിലാവിഗ്രഹം കണ്ടുകിട്ടി. ജ്യോത്സ്യൻ കരുവാറ്റ ഗോപകുമാറിന്റേയും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടവാ പേലൂരില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ നടന്ന പ്രശ്ന വിധിയിൽ ക്ഷേത്രത്തിൽ സർപ്പസാന്നിദ്ധ്യം കാണുകയും ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രകാവിൽ നാഗരാജാവിന്റെ വിഗ്രഹം ഉണ്ടെന്ന് പ്രവചിച്ചിരുന്നു.  

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ ആലാ വേണാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരാജ ശിലാവിഗ്രഹം കണ്ടുകിട്ടി. നേരത്തെ ക്ഷേത്രത്തില്‍ നടത്തിയ പ്രശ്ന വിധിയിൽ ക്ഷേത്രത്തിൽ സർപ്പസാന്നിദ്ധ്യം കാണുകയും ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രകാവിൽ നാഗരാജാവിന്റെ വിഗ്രഹം ഉണ്ടെന്ന് പ്രവചിച്ചിരുന്നു. പ്രശ്ന വിധിയിൽ ക്ഷേത്രത്തിൽ സർപ്പസാന്നിദ്ധ്യം കാണുകയും ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രകാവിൽ നാഗരാജാവിന്റെ വിഗ്രഹം ഉണ്ടെന്നും പ്രവചിച്ചിരുന്നു. 

ഇതേത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കാടുകളുടെ അവകാശികളായ വേടൻമാരുടെ സഹായത്തോടെ ജെ.സി.ബി ഉപയോഗിച്ച് കാവ് തെളിക്കുകയും ചെയ്തു. ഇതോടൊപ്പം അ‍‍‍ഞ്ച് മീറ്റർ ആഴത്തിൽ മണ്ണ് ഇളക്കി മാറ്റുകയും ചെയ്തു നടത്തിയ പരിശോധനയിലാണ് നാഗരാജ വിഗ്രഹം കണ്ടെത്തിയത്.