വൈക്കം കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനായിരുന്ന യുവാവ് തന്റെ ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് ഇയാൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. 

കോട്ടയം: വൈക്കത്ത് രണ്ടര ലക്ഷം രൂപ വിലയുള്ള ബുള്ളറ്റ് മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരം പുഞ്ചിരിപ്പടി ഭാഗത്ത് നന്ദുലാലു എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ യുവാവിന്റെ റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് മോഷ്ടിക്കുകയായിരുന്നു. വൈക്കം കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനായിരുന്ന യുവാവ് തന്റെ ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് ഇയാൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. 

പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച ബുള്ളറ്റ് ഇയാളുടെ വീടിനു സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു. വൈക്കം സ്റ്റേഷൻ എസ്എച്ച്ഓ ദ്വിജേഷ്, എസ്ഐമാരായ പ്രദീപ് എം, വിജയപ്രസാദ്, സിപിഓ നിധീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

10 ലക്ഷത്തോളം ശമ്പളം! കേരളത്തിലെ വിദ്യാർഥികൾക്ക് റെക്കോഡ് ശമ്പളം ഉറപ്പാക്കിയെന്ന അവകാശവാദവുമായി ഐയിമർ ബി സ്കൂൾ

https://www.youtube.com/watch?v=Ko18SgceYX8