പണം കടത്തിയ അടിവാരം നൂറാംതോട് കാരാട്ട് ചാലില്‍ ജമാല്‍ (34)നെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.
മാനന്തവാടി: വയനാട്ടില്‍ തോല്‍പ്പെട്ടി ചെക്‌പോസ്റ്റ് വഴി രേഖകളില്ലാതെ കടത്തിയ പണം പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായ ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും അതിര്‍ത്തിയില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 36 ലക്ഷം രൂപ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 10 എ.വൈ 9994 നമ്പര്‍ ലോറിയുടെ ടൂള്‍ ബോക്‌സില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു പണം കണ്ടെത്തിയത്.
പണം കടത്തിയ അടിവാരം നൂറാംതോട് കാരാട്ട് ചാലില്‍ ജമാല്‍ (34)നെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ എം. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ സജിമോന്‍, എ.എസ്.ഐ മെര്‍വിന്‍, മാനന്തവാടി എസ്.ഐ എന്‍.ഡി രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖില്‍, അനീഷ്, ഷിജു, ശ്രീജേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
