ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത്  ആർഎസ്എസ് ഡിവൈഎഫ്ഐ സംഘർഷം. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് പരിക്കേറ്റു. ചുങ്കം സ്വദേശികളായ അശ്വിൻ, സഞ്ജു പ്രകാശ്,സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറുമാസം മുൻപ് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിന്‍റെ  തുടർച്ചയാണ് ഇപ്പോഴത്തെ സംഭവമെന്ന് പൊലീസ് പറഞ്ഞു.