Asianet News MalayalamAsianet News Malayalam

മാവേലിക്കര താലൂക്ക് ഓഫീസ് ആക്രമണം: ഒരു ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ബുദ്ധ ജംഗ്ഷനിലെ പളനിയപ്പൻ എന്നയാളിന്റെ കട തകർത്ത് അദ്ദേഹത്തിന്റെ ഭാര്യയെയും വികലാംഗനായ മകനെയും ആക്രമിക്കുകയും ചെയ്ത കേസിലും പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് പിടിയിലായത്

rss worker arrested for attacking mavelikara taluk office
Author
Mavelikara, First Published Jan 10, 2019, 9:03 PM IST

മാവേലിക്കര: ജനുവരി രണ്ടിന് സംഘപരിവാർ മാവേലിക്കരയിൽ നടത്തിയ ഹർത്താലിന്റെ മറവിൽ മാവേലിക്കര താലൂക്ക് ഓഫീസ് ആക്രമിച്ച് തകർക്കുകയും വനിതാ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍.

ബുദ്ധ ജംഗ്ഷനിലെ പളനിയപ്പൻ എന്നയാളിന്റെ കട തകർത്ത് അദ്ദേഹത്തിന്റെ ഭാര്യയെയും വികലാംഗനായ മകനെയും ആക്രമിക്കുകയും ചെയ്ത കേസിലും പ്രതിയായ ചെട്ടികുളങ്ങര കണ്ണമംഗലം പനാറേത്ത് വീട്ടിൽ ധനേഷ് ബി ചന്ദ്രൻ (22) ആണ് പിടിയിലായത്.

ഇതോടെ ഈ കേസുകളുമായി ബന്ധപ്പെട്ട് 10 ആർഎസ്എസുകാർ അറസ്റ്റിലായി. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ചെട്ടികുളങ്ങരയിൽ നടക്കുന്ന ആർഎസ്എസ് അക്രമ പരമ്പരയിലും തുടർച്ചയായി സ്ഫോടന സാമഗ്രികളും ആയുധങ്ങളും കണ്ടെത്തുന്ന സംഭവങ്ങളിലും അന്വേഷണം ഊർജിതപ്പെടുത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios