ചെറുകുടലിൽ മുഴയും തടസവും കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയ നടത്തി. കുടലുമായി പറ്റിച്ചേർന്ന് പന്തു പോലെയായ റബർ ബാൻഡുകൾ ഒരോന്നായാണ് നീക്കം ചെയ്തത്.
തിരുവനന്തപുരം: കഠിനമായ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പാറശാല സ്വദേശിയായ യുവതിയുടെ വയറിൽ നിന്നും റബർ ബാൻഡുകൾ കണ്ടെത്തി. കഴിഞ്ഞ ദിവസം പാറശാലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ദഹനപ്രശ്നങ്ങളും ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്ന യുവതിക്ക് വേദന തുടരുകയും മരുന്നുകൾ കഴിച്ചിട്ട് കാര്യമായ ഫലവുമുണ്ടാകാതെയുമായതോടെയാണ് സ്കാനിങ്ങിനു വിധേയയാക്കിയത്.
ചെറുകുടലിൽ മുഴയും തടസവും കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയ നടത്തി. കുടലുമായി പറ്റിച്ചേർന്ന് പന്തു പോലെയായ റബർ ബാൻഡുകൾ ഒരോന്നായാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ യുവതി സുഖം പ്രാപിച്ചുവരികയാണ്. നാൽപ്പതിൽ പരം റബർ ബാൻഡുകളാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളോട് അന്വേഷിച്ചപ്പോഴാണ് യുവതിയ്ക്ക് റബർ ബാൻഡുകൾ ചവയ്ക്കുന്ന ശീലമുണ്ടെന്ന് മനസിലായത്.
