കോട്ടയം: കോട്ടയം കടപ്പൂരിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു.  പാലയ്ക്കൽ ഷാന്റിസിന്റെ ഉടമസ്ഥതയിലുള്ള പാലയ്ക്കൽ ട്രേഡേഴ്സിലെ  റബ്ബർ ഷീറ്റ് പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. തീപിടുത്തത്തിൽ പുകപ്പുരയ്ക്ക് അകത്തും പുറത്തുമായി സൂക്ഷിച്ചിരുന്ന നാല് ടണ്ണോളം  റബർ ഷീറ്റ് കത്തി നശിച്ചു. 

രണ്ട് ഭാഗങ്ങളായുള്ള പുകപ്പുരയുടെ ഒരു ഭാഗമാണ് കത്തി നശിച്ചത്. ഉടമയുടെയും, നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും   അവസരോചിതമായ  ഇടപെടൽ മൂലമാണ്  മറ്റ് ഭാഗത്തേയ്ക്ക് തീ പടരാതിരുന്നത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

Read Also: പൂജയിലൂടെ രോഗമുക്തി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ...