Asianet News MalayalamAsianet News Malayalam

'കഴുത്ത് കീറാതെ കഷ്ടിച്ച് രക്ഷപ്പെട്ടു'; എംവിഡി, കെഎസ്ആർടിസി ശ്രദ്ധയിലേക്ക് ബൈക്ക് യാത്രികന്‍റെ കുറിപ്പ്

അഗ്രം തുരുമ്പിച്ച് കൂർത്ത ഇരുമ്പ് ബാർ ഒരടിയോളം പുറത്തേക്ക് തള്ളിനിൽക്കുകയാണ്. കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് യുവാവ്

rusty iron bar protruding from KSRTC bus dangerous for bikers mvd ksrtc your attention please fb post
Author
First Published May 9, 2024, 2:21 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തള്ളിനിൽക്കുന്ന ഇരുമ്പ് ബാറിനെ കുറിച്ച് ബൈക്ക് യാത്രികന്‍റെ കുറിപ്പ്. അഗ്രം തുരുമ്പിച്ച് കൂർത്ത ഇരുമ്പ് ബാർ ഒരടിയോളം പുറത്തേക്ക് തള്ളിനിൽക്കുകയാണ്. കഴുത്ത് കീറാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് അജീഷ് എന്ന യുവാവ് ഫേസ് ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം വെള്ളറടയിൽ നിന്ന് പാളയത്തേക്ക് വന്ന കെഎസ്ആർടിസി ബസിന്‍റെ ഫോട്ടോ സഹിതമാണ് അജീഷ് പോസ്റ്റിട്ടത്. ബസിന്‍റെ ബോഡിയിൽ നിന്നും ഏകദേശം ഒരടിയോളം തള്ളിനിൽക്കുകയാണ് ഇരുമ്പ് ബാർ. ഡ്രൈവറോട് പറയാൻ പുറകേ വിട്ടെങ്കിലും ബ്ലോക്കിൽ പെട്ടതിനാൽ കഴിഞ്ഞില്ലെന്ന് യുവാവ് പറഞ്ഞു. സംഭവം എംവിഡിയുടെയും കെഎസ്ആർടിസിയുടെയും ശ്രദ്ധയിൽപ്പെടുത്താൻ യുവാവ് പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്.

കുറിപ്പിന്‍റെ പൂർണരൂപം

വെള്ളറട സ്റ്റാൻഡിലെ ബസാണ്. ഇന്ന് രാവിലെ പാളയത്ത് നിന്നുള്ള കാഴ്ച. കഴുത്ത് കീറാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. ബോഡിയിൽ നിന്നും ഏകദേശം ഒരടിയോളം തള്ളി നിൽക്കുകയാണ് ഒരു ഇരുമ്പ് ബാർ. അഗ്രം തുരുമ്പിച്ച് കൂർത്തിരിക്കുന്നു. ബൈക്ക് യാത്രികരുടെ കൃത്യം കഴുത്ത് തന്നെ കീറും. വെള്ളറട നിന്നും പാളയം പത്ത് മുപ്പത്തഞ്ച് കിലോമീറ്റർ ഉണ്ട്. അത്രയും ദൂരം ഇങ്ങനെ ആകും വന്നിട്ടുണ്ടാകുക. ഡ്രൈവറോട് പറയാൻ പിറകെ പോകാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.

ഇലക്ട്രിക് ഡബിൾ ഡക്കറിലെ നഗര കാഴ്ചകൾക്ക് ഇനി ഓൺലൈനായി ബുക്ക് ചെയ്യാം; നിരക്ക്, സീറ്റുകളുടെ എണ്ണം അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios